thiruvathira

കടയ്ക്കൽ: കൊവിഡ് നിയന്ത്രണങ്ങളോടെ കടയ്ക്കൽ തിരുവാതിരയ്ക്ക് നാളെ കൊടിയേറും. മാർച്ച് 3ന് ഗുരുതിയോടെ സമാപിക്കും. ഇക്കുറി ചടങ്ങുകൾ മാത്രമാണ് നടക്കുക. കെട്ടുകുതിര എഴുന്നള്ളത്ത്, കെട്ടുകാഴ്ചകൾ, സ്റ്റേജ് കലാപരിപാടികൾ എന്നിവ ഉണ്ടാകില്ല. മകയിരം നാള് മുതൽ ഗുരുതി ദിവസം വരെ മഹാശിവക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് നിയന്ത്രണങ്ങളോടെ പറയിടാൻ അവസരമുണ്ട്. ഇതിനായി 17 മുതൽ 20 വരെ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം.