paravur-sajeeb
പൊഴിക്കരയിൽ ഡി.വൈ എഫ് ഐ സംഘടിപ്പിച്ച സായാഹ്ന ധർണ സിപിഎം ഏരിയാ കമ്മിറ്റി അംഗം എസ് ശ്രീലാൽ ഉദ്‌ഘാടനം ചെയ്യുന്നു

പരവൂർ: പൊഴിക്കര - പൂവാർ ഫാസ്റ്റ് പാസഞ്ചർ സർവീസ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരും നാട്ടുകാരും ചേർന്ന് പൊഴിക്കരയിൽ സായാഹ്ന ധർണ നടത്തി. സി.പി.എം ഏരിയാ കമ്മിറ്റിഅംഗം എസ്. ശ്രീലാൽ ഉദ്‌ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് വിഷ്ണു അദ്ധ്യക്ഷനായി. ഹരികൃഷ്ണൻ, നഗരസഭാ മുൻ കൗൺസിലർ ജെ. യാക്കൂബ്, വിശ്വജിത്ത്, സതീഷ്.ഡി. വിനയചന്ദ്രൻ, കോതേത്ത് സജീവ്, മണികണ്ഠൻപിള്ള എന്നിവർ സംസാരിച്ചു.