
 സംസ്ഥാനത്ത് ഒന്നാമത്
കൊല്ലം: ജില്ലയിലെ കുംടുംബശ്രീക്ക് മാസ്‌ക് നിർമ്മാണത്തിൽ ബംബർ!. സംസ്ഥാനത്തെ എല്ലാ കുടുംബശ്രീകളെയും പിന്നിലാക്കി 18 ലക്ഷം മാസ്‌കുകളാണ് തുന്നിക്കൂട്ടിയത്. പത്ത് മാസത്തിനുള്ളിൽ രണ്ടു കോടിയിലേറെയാണ് വിറ്റുവരവ്.
കുടുംബശ്രീയുടെ പുനലൂരിലെയും നെടുമ്പനയിലെയും അപ്പാരൽ പാർക്കുകളിലാണ് നിർമ്മാണം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈനുമായി സഹരിച്ചാണ് മാസ്‌ക് രൂപ കൽപന.
കോട്ടൻ, ലിനൻ, സിന്തറ്റിക് തുണികളാണ് ഉപയോഗിക്കുന്നത്. ലെയറുകളുടെയും തുണിയുടെയും വ്യത്യാസം അനുസരിച്ച് വിലയിൽ വ്യാത്യാസമുണ്ട്.
കെ.എസ്.എഫ്.ഇയ്ക്ക് 5,000 മാസ്‌ക് നിർമ്മിച്ച് നൽകി. ആരോഗ്യവകുപ്പിനും പല പഞ്ചായത്തുകൾക്കും സ്‌കുളുകൾക്കും മാസ്‌ക് നൽകി. ഒന്നിച്ച് ഓർഡർ നൽകിയാൽ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് വിലക്കുറവിൽ ഗുണനിലവാരമുള്ള മാസ്‌ക്കുകൾ നിർമ്മിച്ച് നൽകും. പുനലൂർ ബസാറിൽ നേരിട്ട് മാസ്‌ക് വിൽക്കുന്നുമുണ്ട്.
 മാസ്ക് വില: 7- 60 രൂപ
 രണ്ട് ലെയർ കോട്ടൻ മാസ്‌ക്: 17 രൂപ
 നിർമ്മിക്കുന്നത്: 75 വനിതകൾ
 കഴുകി ഉപയോഗിക്കാം
കുടുംബശ്രീ മാസ്‌കുകൾ കഴുകി ഉപയോഗിക്കാവുന്നവയാണ്. ചുരിദാറുകൾക്കും സാരികൾക്കും മുണ്ടിനും ബനിയനും ഷർട്ടിനും അനുയോജ്യമായ നിറത്തിലുള്ള മാസ്‌കുകളുമുണ്ട്.
''
കുടുംബശ്രീയുടേത് വലിയ നേട്ടമാണ്. മാസ്‌ക് നിർമ്മാണത്തിൽ ഒന്നാം സ്ഥാനത്ത് കൊല്ലമാണ്. ഗുണനിരവാരമുള്ള മാസ്‌ക് വിലക്കുറവിലാണ് നൽകുന്നത്.
എ.ജി.സന്തോഷ്
കുടുംബശ്രി ജില്ലാ കോ ഓർഡിനേറ്റർ