 
ഓച്ചിറ: കാർഷിക മേഖലയ്ക്ക് മുൻഗണ നൽകിയുള്ള ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിന്റെ 2021 - 22 വർഷത്തെ വാർഷിക ബഡ്ജറ്റ് വൈസ് പ്രസിഡന്റ് സുരേഷ് താനുവേലിൽ അവതരിപ്പിച്ചു. പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. 33,55,65037 രൂപ വരവും 334290912 രൂപ ചെലവും 1274125 മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്. കാർഷിക മേഖലയ്ക്ക് 36860109 രൂപയും ആരോഗ്യമേഖലയ്ക്ക് 2239019 രൂപയും വ്യവസായ മേഖലയ്ക്ക് 36671990 രൂപയും മാറ്റി വച്ചിട്ടുണ്ട്. ഭവന നിർമ്മാണമേഖലയ്ക്കായി 6340400 രൂപയും കുടിവെള്ള - ശുചിത്വ മേഖലകൾക്കായി 3170200 രൂപയും വകയിരുത്തി. പട്ടികജാതി വികസനത്തിനായി 110198151 രൂപ മാറ്റിവെച്ചിട്ടുണ്ട്. ആർ. രാമചന്ദ്രൻ എം.എൽ.എ, ജില്ലാപഞ്ചായത്തംഗം ഗേളീ ഷൺമുഖൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ടി. രാജീവ്, സുൽഫി ഷെറിൻ, ഗീതാകുമാരി, അംഗങ്ങളായ ശ്രീലത, എ. അനിരുദ്ധൻ, ഷെർളി ശ്രീകുമാർ, നിഷ, സുനിത അശോക്, സുധീർ കാരിയ്ക്കൽ, മധു മാവോലിൽ, തുളസീധരൻ, റാഷിദ്. എ. വാഹിദ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു. ജോയിന്റ് ബി.ഡി.ഒ അജിത് കുമാരി സ്വാഗതം പറഞ്ഞു.