 
കൊല്ലം: ചെറുകിട ഇടത്തരം സ്വർണ വ്യാപാര മേഖല വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും അശാസ്ത്രീയ കട പരിശോധനയും കോർപ്പറേറ്റുകളുടെ പൊള്ളത്തരങ്ങളും നിലയ്ക്ക് നിറുത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ഓൾ കേരള ഗോൾസ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഇ.അബ്ദുൽ റസാക്ക് രാജധാനി പറഞ്ഞു.
അസോസിയേഷൻ നടത്തിയ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. സംസ്ഥാന ലീഗൽ സെൽ ചെയർമാൻ അഡ്വ. കെ.എ ദിൽഷാദ് മുഖ്യ പ്രഭാഷണം നടത്തി. എസ്. രാമാനുജം, ടി.മിഥിലാജ് ഹാരീസ്, എബി ജോസഫ് ഷാജഹാൻ, വിജയ ചന്ദ്രൻ, എസ്. ജനാർദ്ദനൻ, സുഭാഷ് പാറയ്ക്കൽ, എസ്.നാഗരാജൻ, കെ. ശങ്കർ, ജി. സ്വാമിനാഥൻ, ദീപു ശരവണൻ എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി. മുൻ ജനറൽ സെക്രട്ടറി എസ്. ജനാർദ്ദനനെ പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ പൊന്നാട അണിയിച്ച് ആദരിച്ചു. എസ്. രാമാനുജൻ സ്വാഗതവും സുഭാഷ് പാറയ്ക്കൽ നന്ദിയും പറഞ്ഞു.