congress
ഐശ്വര്യ കേരള യാത്രയ്ക്ക് അഭിവാദ്യം അർപ്പിച്ച് കോണ്ഗ്രസ് ചിറക്കര മണ്ഡലം കമ്മിറ്റി നടത്തിയ വിളംബര ജാഥ

ചാത്തന്നൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് അഭിവാദ്യം അർപ്പിച്ച് കോൺഗ്രസ് ചിറക്കര മണ്ഡലം കമ്മിറ്റി വിളംബര ജാഥ നടത്തി. ഡി.സി.സി മുൻ പ്രസിഡന്റ് ജി. പ്രതാപ വർമ്മ തമ്പാൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എൻ.സത്യദേവന് പതാക കൈമാറി ഉദ്ഘാടനം ചെയ്‌തു. വൈകിട്ട് 4ന് ചിറക്കരത്താഴത്ത് നിന്നാരംഭിച്ച ജാഥ രാത്രി 7ന് ഉളിയനാട് സമാപിച്ചു. കെ.പി.സി.സി അംഗം എൻ. ജയചന്ദ്രൻ, ഫേബാ സുദർശൻ എന്നിവർ സംസാരിച്ചു. ദിലീപ് ഹരിദാസൻ, സി.ആർ. അനിൽകുമാർ, എസ്.വി. ബൈജുലാൽ, ചിറക്കര ഷാബു, ഉളിയനാട് ജയകുമാർ, കെ. സുരേന്ദ്രൻ, സുബി പരമേശ്വരൻ, മേരി റോസ് എന്നിവർ നേതൃത്വം നൽകി.