road

കൊല്ലം: റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് നടന്നുവരുന്ന വിവിധ പ്രവൃത്തികളുടെ ഭാഗമായി ജില്ലയിലെ 14 റോഡുകൾക്കും ഒരു പാലത്തിനുമായി 28.05 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ പ്രത്യേകമായി ഉൾപ്പെടുത്തിയാണ് റീബിൽഡ് കേരള വഴി ഗ്രാമീണ റോഡുകൾക്ക് അനുമതി ലഭിച്ചത്.


 അനുമതി ലഭിച്ചത്

 കവറാട്ട് - ആണുവേലി - മണ്ണുതറ - ചെത്തിയാർ മഠം റോഡ്: 15 ലക്ഷം

 മരുതൂർ കുളങ്ങര ക്ഷേത്രം - ഐക്കരമുക്ക് റോഡ്: 20 ലക്ഷം

 വടക്കേപലാഞ്ഞി - കളിയിക്കൽ മുക്ക് റോഡ്: 20 ലക്ഷം

 ചവറ തെക്കുംഭാഗം ഗ്രാമപഞ്ചായത്തിലെ തെക്കുംഭാഗം കൊച്ചുതുരുത്ത് പാലം 10 കോടി

 മരുത്തടി തിരുമുല്ലവാരം റോഡ് പുനരുദ്ധാരണം:1.5 കോടി

 മുളവന - കുന്നിന്മേൽ മുക്ക് - എൻ.എൻ.എസ് കരയോഗം - പള്ളിക്കമുക്ക് മുളവന സ്‌കൂൾ ജംഗ്ഷൻ റോഡ്: 1.5 കോടി

 എം.ജി.ഡി കുരിശടി - രാമൻകുന്ന് - നെടുമ്പായിക്കുളം റെയിൽവേ ഗേറ്റ് റോഡ്: 2 കോടി

 നിരപ്പുവിള - കുറ്റിപ്പുറം ഏല - പാലനിരപ്പ് - രാമൻകുന്ന് മുക്ക്:1 കോടി

 സ്റ്റാർച്ച് ജംഗ്ഷൻ - ബ്ലാവത്ത് - വഞ്ചി - കൈതാക്കോടി റോഡ്: 2 കോടി

 ചെമ്മക്കാട് - സെന്റ് സെബാസ്റ്റ്യൻ ചർച്ച് - തോട്ടമുഖത്ത് കടവ് - വില്ലേജ് ജംഗ്ഷൻ റോഡ്:1.5 കോടി

 കണിയാംതോട് പ്ലാവില റോഡ്: 1 കോടി

 പുലിയില കൊച്ചു മണ്ടയ്ക്കാട് - പൊയ്ക റോഡ്: 1 കോടി

 നെടുമ്പന - പുത്തൻചന്ത വാറൂത്ത് മുക്ക് - കുളത്തിന്റെയും അമ്പാടി ബ്രിഡ്ജ് റോഡ്: 2.5 കോടി

 കിഴക്കേവിള ക്ഷേത്രം - കണ്ണൻ കോളനി - ട്രാൻസ്‌ഫോർമർ പൊയ്കയിൽ - മുകളുവിള - എസ്.സി.ബി.യു.പി.എസ് മേക്കോൺ റോഡ്: 2.5 കോടി

 കോടാലിമുക്ക് - ജി.വി.എൽ.പി.എസ് - കോഴാലം - വെട്ടിക്കുളം റോഡ്: 1 കോടി