pho
പുനലൂരിൽ അഞ്ച് നിലയിൽ നിർമ്മാണം പൂർത്തിയാക്കിയ കോടതി സമുച്ചയം കേരള ഹൈകോടതി ജഡ്ജ് എ. ഹിപ്രദാസ് ഉദ്ഘാടനം ചെയ്യുന്നു.. ജില്ലാ സെക്ഷൻ ജഡ്ജ് പി. കൃഷ്ണകുമാർ, നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, ബാർ അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് ചന്ദ്രൻ തുടങ്ങിയവർ സമീപം

പുനലൂർ: കുടുംബ ബന്ധങ്ങൾ തകരാതെ കൂട്ടിച്ചേർക്കുന്നതിനാണ് പുനലൂർ അടക്കമുള്ള പ്രദേശങ്ങളിൽ കുടുംബ കോടതികൾ അനുവദിച്ചതെന്ന് കേരള ഹൈക്കോടതി ജഡ്ജ് എ. ഹരിപ്രസാദ് പറഞ്ഞു. പുനലൂരിലെ ചെമ്മന്തൂരിൽ 14 കോടി രൂപ ചെലവഴിച്ച് അ‌ഞ്ച് നിലയിൽ പണികഴിപ്പിച്ച കോടതി സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമ വാഴ്ചയോടുളള ബഹുമാനംകൊണ്ടാണ് മന്ത്രിമാരായ കെ. രാജുവും, ജി. സുധാകരനും മുൻകൈയെടുത്ത് പുനലൂരിൽ കോടതി സമുച്ചയം പണിത് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥലം എം.എൽ.എയായ മന്ത്രി കെ. രാജു ഒാൺലൈനായി മുഖ്യാതിഥിയായി. കോടതി സമുച്ചയത്തോട് ചേർന്ന് ജ‌ഡ്ജിമാർക്ക് താമസിക്കാൻ ക്വാർട്ടേഴ്സുകളും കാർ പാർക്കിംഗ് ഏരിയയും പണിയുമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി ജി. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്ഷൻ ജഡ്ജ് പി. കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയർപേഴ്സൺ നിമ്മി എബ്രഹാം, ബാർ അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പുനലൂർ എം.എ.സി.ടി ജഡ്ജ് ഡോ. പി.കെ. ജയകൃഷ്ണൻ സ്വാഗതവും ബാർ അസോസിയേഷൻ സെക്രട്ടറി ജെ. ബാഹുലേയൻ നന്ദിയും പറഞ്ഞു.