ശാസ്താംകോട്ട: കേരള കോൺഗ്രസ് ജോസഫ് വിഭാഗം മൈനാഗപ്പള്ളി മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം അപുജോൺ ജോസഫ് നിർവഹിച്ചു.പുതുതായി പാർട്ടിയിൽ ചേർന്നവർക്കുള്ള മെമ്പർഷിപ്പ് വിതരണം ഉന്നത അധികാര സമിതി അംഗം മാത്യു ജോർജ് നിർവഹിച്ചു. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ബിജു മൈനാഗപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. അറക്കൽ ബാലകൃഷ്ണ പിള്ള , സി. മോഹനൻ പിള്ള ,അലക്സ് കുണ്ടറ, സജി മള്ളകോണം,സുകുമാര പിള്ള ,വി .സരസൻ ,സജിത്ത് കോട്ടവിള, കെ. ടി. ശിഹാബ്, കോട്ടൂർ നൗഷാദ്, ബിജു ശാസ്താംകോട്ട, ഉഷ കുമാരി, നിസാമിദീൻ, പോരുവഴി മധു, സുഭാഷ് മണ്ണതുംപാട്, ശൂരനാട് ജോൺസൻ, മണിയൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.ഇടവനാശ്ശേരി ഷൗക്കത്ത് സ്വാഗതവും സലീന നിസാമുദ്ധീൻ നന്ദിയും പറഞ്ഞു.ചടങ്ങിൽ എസ്.എസ്.എൽ.സി ,പ്ലസ് ടു അവാർഡ് വിതരണവും ഭക്ഷ്യ ധാന്യ കിറ്റ് വിതരണവും നടന്നു.