പുനലൂർ: എന്റെ കേരളം സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഫാം ഇൻഫർമേഷൻ ബ്യൂറോയും കാർഷിക വികസന ക്ഷേമ വകുപ്പും സംയുക്തമായി ഏർപ്പെടുത്തിയ സംസ്ഥാന ഡിജിറ്റിൽ വീഡിയോ (പ്രൊഫഷണൽ) മത്സരത്തിൽ പുനലൂർ സ്വദേശിയും ദൂരദർശൻ കൊല്ലം റിപ്പോർട്ടറുമായ എസ്. സത്യരാജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം തൃശൂരിൽ സംഘടിച്ച ചടങ്ങിൽ മന്ത്രി വി.എസ്. സുനിൽകുമാറിൽ നിന്ന് സത്യരാജ് ഏറ്റു വാങ്ങി. കൊട്ടാരക്കരയിലെ വെളിയം ഗ്രാമ പഞ്ചായത്തിൽ 20 വർഷമായി 40 ഏക്കറോളം തരിശ് കിടന്ന നിലം 300 തൊഴിലാളികൾ ചേർന്ന് കൃഷി യോഗ്യമാക്കുന്ന വീഡിയോയാണ് സത്യരാജ് ചിത്രീകരിച്ചത്. ഇതാണ് സംസ്ഥാന തല മത്സരത്തിൽ അവതരിപ്പിച്ച് ഒന്നാം സ്ഥാനം നേടിയത്.