helth
പിറവന്തൂർ ഗ്രാമ പഞ്ചായത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം കെ.ബി. ഗണേശ് കുമാർ എം.എൽ എ നിർവഹിക്കുന്നു

പത്തനാപുരം: പിറവന്തൂർ ഗ്രാമ പഞ്ചായത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി പുതുതായി നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം കെ.ബി. ഗണേശ് കുമാർ എം.എൽ.എ നിർവഹിച്ചു. പിറവന്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. ജയൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി, ജില്ലാ പഞ്ചായത്തംഗം സുനിത രാജേഷ് എന്നിവർ മുഖ്യാതിഥികളായി. മെഡിക്കൽ ഓഫീസർ സന്ധ്യാ സുധാകർ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജു ഡി. നായർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ആരോമലുണ്ണി, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ലത സോമരാജൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പിറവന്തൂർ സോമരാജൻ, ബി. അനഘ, ഐ. ഗീതാമണി, എച്ച്. റിയാസ് മുഹമ്മദ്, സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദുലേഖ, ജി. രതീഷ്, വി.ജി. ശ്രീകുമാർ, കറവൂർ സുരേഷ്, എസ്. ജഗദീഷ്, മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീല പ്രകാശ് സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ അജിത്ത് കുമാർ നന്ദിയും പറഞ്ഞു. ആർക്കിടെക്ട് ധർമ്മകീർത്തിയെ ചടങ്ങിൽ ആദരിച്ചു. കെ.ബി. ഗണേശ് കുമാർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി 76 ലക്ഷം രൂപ ചെലവഴിച്ചാണ് ബഹുനില മന്ദിരം നിർമ്മിച്ചത്.