പരവൂർ: പെട്രോXൾ - ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ച് ടൗൺ മണ്ഡലം, നോർത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പരവൂർ ജംഗ്ഷനിലൂടെ ഓട്ടോറിക്ഷ കയറിൽ കെട്ടിവലിച്ച് പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റുമാരായ കെ. മോഹനൻ, പരവൂർ മോഹൻദാസ്, ഡി.സി.സി മെമ്പർമാരായ എൻ. രഘു, ബി. സുരേഷ്, പരവൂർ സജീവ്, ലത മോഹൻദാസ്, ഡി.എൻ. ലോല, പൊഴിക്കര വിജയൻപിള്ള, ആർ. രഞ്ജിത്ത്, സുരേഷ് കുമാർ, ആർ. ഷാജി, മഹേശൻ, സാദിഖ്, ശിവപ്രകാശ്, പ്രേംജി, ദീപ സോമൻ എന്നിവർ നേതൃത്വം നൽകി.