കൊട്ടാരക്കര: കലയപുരം വില്ലേജ് ഓഫീസ് സ്മാർട്ടാക്കുന്നു. നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഒാൺലൈനായി നിർവഹിച്ചു. മന്ത്രി ഇ.ചന്ദ്രശേഖരൻ ഓൺലൈൻ വഴി അദ്ധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി, ഐഷാപോറ്റി എം.എൽ.എ. എന്നിവർ ഒാൺലൈനായി ആശംസകളർപ്പിച്ചു. കുളക്കട പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഇന്ദു കുമാർ ശിലാഫലകം
അനാച്ഛാദനം ചെയ്തു. ബ്ലോക്ക് മെമ്പർ രഞ്ജിത്ത്, പഞ്ചായത്തംഗങ്ങളായ സജി കടുക്കാല, ശ്രീജ, അഖില, രഘു എന്നിവർ പ്രസംഗിച്ചു. തഹസീൽദാർ നിർമ്മൽകുമാർ സ്വാഗതവും ഡെപ്യൂട്ടി തഹസീൽദാർ രാമദാസ് നന്ദിയും പറഞ്ഞു.