 
കൊല്ലം: യുവമോർച്ചയുടെ നേതൃത്വത്തിൽ മന്ത്രി മേഴ്സിക്കുട്ടിഅമ്മയെ കരിങ്കൊടി കാണിച്ചു. കൊല്ലം തോട് പൂർണമായും നവീകരിക്കാതെ ഉദ്ഘാടനം ചെയ്യുന്നത് പ്രഹസനമാണെന്ന് ആരോപിച്ചും പി.എസ്.സി ഉദ്യോഗാർത്ഥികളുടെ സമരത്തിന് പരിഹാരം കാണാത്തതിലും പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി കാണിക്കൽ.
കൊല്ലം മണ്ഡലം പ്രസിഡന്റെ പ്രണവ് താമരക്കുളം, സെക്രട്ടറിമാരായ അനന്തു, ബിനോയ് മാത്യൂസ്, സൂരജ്, ജില്ലാ കമ്മിറ്റി അംഗം പ്രശാന്ത് എന്നിവർ നേതൃത്വം നൽകി.