 
തൊടിയൂർ: കല്ലേലിഭാഗം തൊടിയൂർ യു.പി.എസിൽ പണിതീർത്ത ആധുനിക അടുക്കള സമുച്ചയം ആർ. രാമചന്ദ്രൻ എം.എൽ. എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കീർത്തിയിൽ ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ,ജില്ലാ പഞ്ചായത്തംഗം അനിൽ എസ്. കല്ലേലിഭാഗം എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം സുനിത അശോക്, ഗ്രാമ പഞ്ചായത്തംഗങ്ങളായ എൽ. ജഗദമ്മ, ടി. മോഹനൻ, പി.ജി. അനിൽകുമാർ, അൻസിയ ഫൈസൽ, പി. ഉഷാകുമാരി, എൽ. സുനിത, സ്കൂൾ സംരക്ഷണ സമിതി അംഗം ജയചന്ദ്രൻ തൊടിയൂർ, സ്കൂൾ മാനേജർ എ.ടി. പ്രേമചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് വി.എസ്. ശ്രീരേഖ സ്വാഗതവും സീനിയർ അസിസ്റ്റന്റ് വി.എസ്. ബിന്ദു നന്ദിയും പറഞ്ഞു.