മൺറോത്തുരുത്ത്: മൺറോത്തുരുത്തിൽ ടൂറിസം ആവശ്യത്തിന് ഉപയോഗിക്കുന്ന വള്ളങ്ങളുടെ ഫിറ്റ്നസ് പരിശോധിച്ച് യാത്രക്കാരെ കയറ്റുന്നതിനുള്ള ലൈസൻസ് ലഭ്യമാക്കണമെന്ന ഗ്രാമപഞ്ചായത്തിന്റെ ആവശ്യത്തെ തുടർന്ന് കനാൽ ഓഫീസർ സ്ഥലത്തെത്തി മണക്കടവ് എസ് വളവ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വള്ളങ്ങൾ പരിശോധന നടത്തി.
പരിശോധനയിൽ ഫിറ്റ്നസ് ലഭിക്കുന്ന വള്ളങ്ങൾക്ക് യാത്രാ ആവശ്യത്തിന് ഉപയോഗിക്കുന്നതിന് കനാൽ ഓഫീസർ അനുമതി നൽകും. തുടർന്ന് പഞ്ചായത്ത് ടൂറിസം ഓപ്പറേഷന് നിബന്ധനകളോടെ ലൈസൻസ് നൽകും. അതുവഴി വള്ളങ്ങൾക്കും ജീവനക്കാർക്കും യാത്രക്കാർക്കും ഇൻഷ്വറൻസ് ഉൾപ്പെടെ എടുക്കുന്നതിന് സാധിക്കും.