പത്തനാപുരം: കാട്ടുപന്നിയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. കമുകുംചേരി മലനട കാവുങ്കൽ വീട്ടിൽ രഘുകുമാറിനാണ് (50) പരിക്കേറ്റത്. റബർ മരങ്ങൾ ടാപ്പിംഗ് ചെയ്യുന്നതിനിടെ കാട്ടുപന്നി രഘുവിനെ കുത്തി വീഴ്ത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭാര്യയുടെ നിലവിളികേട്ട് ഓടിയെത്തിയ സമീപവാസികൾ ഇദ്ദേഹത്തെ പുനലൂർ താലൂക്കാശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനെ തുടർന്ന് തിരുവന്തപുരം മെഡി. കോളേജിലേക്ക് മാറ്റി. കൈയ്ക്കും പുറം ഭാഗത്തുമാണ് കുത്തേറ്റത്.