
കൊല്ലം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്ര നാളെയും 19നും ജില്ലയിൽ പര്യടനം നടത്തുമെന്ന് യു.ഡി.എഫ് ജില്ലാ കമ്മിറ്റി അറിയിച്ചു. നാളെ രാവിലെ 9ന് കല്ലുകടവിൽ നിന്ന് ആരംഭിക്കുന്ന യാത്ര വൈകിട്ട് 5ന് പാരിപ്പള്ളിയിൽ സമാപിക്കും. പത്തനാപുരം, പുനലൂർ ചെമ്മന്തൂർ, കൊട്ടാരക്കര, ചടയമംഗലം എന്നിവിടങ്ങളിൽ സ്വീകരണം നൽകും.
19ന് രാവിലെ 10ന് കുണ്ടറ മുക്കടയിൽ നിന്ന് ആരംഭിക്കുന്ന ജാഥയ്ക്ക് ചക്കുവള്ളി, കരുനാഗപ്പള്ളി, ഇടപ്പള്ളിക്കോട്ട എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് 5ന് കൊല്ലം കന്റോൺമെന്റ് മൈതാനത്ത് സമാപിക്കും. ഇതിന് മുന്നോടിയായി ഇന്ന് വൈകിട്ട് എല്ലാ നിയോജകമണ്ഡലങ്ങളിലും വിളംബരജാഥ നടക്കും. 19ന് രാവിലെ 8 മുതൽ സമൂഹത്തിലെ വിവിധ മേഖലയിലുള്ളവരുമായി പ്രതിപക്ഷ നേതാവ് കൊല്ലത്ത് കൂടിക്കാഴ്ച നടത്തും. യു.ഡി.എഫ് ചെയർമാൻ കെ.സി. രാജൻ, ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, എൻ.കെ. പ്രേമചന്ദ്രൻ എം.പി, ജില്ലാ കൺവീനർ രാജേന്ദ്രപ്രസാദ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.