dcc
അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ക്യാമ്പ് എക്സിക്യൂട്ടീവ് കെ.സി. വേണുഗോപാൽ എം.പി ഓൺലൈനിലൂടെ ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം: പാർശ്വവത്കരിക്കപ്പെട്ട ജനങ്ങൾക്കൊപ്പമാണ് കോൺഗ്രസ് നിലകൊള്ളുന്നതെന്ന് കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു. കൊല്ലം ഡി.സി.സി ഹാളിൽ നടന്ന അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ക്യാമ്പ് എക്സിക്യൂട്ടീവ് ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രസർക്കാർ കർഷകത്തൊഴിലാളികളെയും മത്സ്യത്തൊഴിലാളികളെയും നിരന്തരം ആക്ഷേപിക്കുകയാണ്. പൊതു ഖജനാവിൽ നിന്നുള്ള പണമെടുത്ത് കിറ്റ് നൽകിയ ശേഷം അതിനെപ്പറ്റി പരസ്യം നൽകി കേരളത്തിലെ തീരദേശ ജനതയെ ഇടതു സർക്കാ‌ർ പറ്റിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന പ്രസിഡന്റ് ആർ. ആസ്റ്റിൻ ഗോമസ് അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ ചെയർമാൻ ടി.എൻ. പ്രതാപൻ എം.പി, എൻ.കെ. പ്രേമചന്ദ്രൻ എം.പി, ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഷാനവാസ് ഖാൻ, ജി. ലീലാകൃഷ്ണൻ, ആർ. ഗംഗാധരൻ, ആമ്പസ്ട്രോ ഫെർണാണ്ടോ, എ.കെ. ബേബി, ബിജു ലൂക്കോസ്, എ.ആർ. കണ്ണൻ തുടങ്ങിയവർ സംസാരിച്ചു.