v
കൊല്ലം ജില്ലാ പോലീസ് മേധാവി കെ.ബി.രവി, പുനലൂർ ഡി.വൈ.എസ്‌.പി എം.എസ്‌.സന്തോഷ്എന്നിവർ നാളെ ഉദ്‌ഘാടനം ചെയ്യുന്ന ചിതറ പോലീസ് സ്റ്റേഷൻ സന്ദർശിക്കുന്നു. കടയ്ക്കൽ എസ്‌.എച്ച്.ഓ ഡി.ഗിരിലാൽ,ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്‌.മുരളി തുടങ്ങിവർ സമീപം

കടയ്ക്കൽ: കൊല്ലം റൂറൽ ജില്ലയിലെ പുനലൂർ സബ് ഡിവിഷനിലെ ചിതറ പൊലീസ് സ്റ്റേഷന്റെ ഉദ്‌ഘാടനം നാളെ രാവിലെ 10 .30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. വളവുപച്ചയിൽ പൊലീസ് സ്റ്റേഷൻ അങ്കണത്തിൽ വച്ച് നടക്കുന്ന സമ്മേളനത്തിൽ മുല്ലക്കര രത്നാകരൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എൻ.കെ.പ്രേമചന്ദ്രൻ എം.പി ചടങ്ങിൽ പങ്കെടുക്കും. സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്‌റ മുഖ്യപ്രഭാഷണം നടത്തും. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്‌.മുരളി,ജില്ലാ പഞ്ചായത്ത് അംഗം നജീബത്ത്, കൊല്ലം റൂറൽ അഡിഷണൽ എസ്‌.പി ഇ.എസ്‌.ബിജു മോൻ, പുനലൂർ ഡിവൈ.എസ്‌.പി എം.എസ്‌.സന്തോഷ്, ഗ്രാമ പഞ്ചായത്ത് അംഗം പേഴുംമൂട് സണ്ണി, കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണ പിള്ള, കെ.പി.എ ജില്ലാ പ്രസിഡന്റ് എം.വിനോദ് തുടങ്ങിയവർ സംസാരിക്കും. കൊല്ലം ജില്ലാ പൊലീസ് മേധാവി കെ.ബി.രവി സ്വാഗതവും ചിതറ പൊലീസ് സ്റ്റേഷൻ ഐ.എസ്‌.എച്ച്.ഓ എം.വിശ്വംഭരൻ നന്ദിയും പറയും.