കടയ്ക്കൽ: ഗുരുദേവ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് സ്റ്റഡീസിലെ 2018-20 എം.ബി.എ ബാച്ചിലെ(കേരള യൂണിവേഴ്സിറ്റി ) ഏഴാം റാങ്കും പതിനാലാം റാങ്കും നേടിയ എസ്. വി.കാർത്തികയേയും അനില റെജിയേയും കോളേജിൽ വച്ച് നടന്ന അനുമോദന യോഗത്തിൽ കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മനോജ് ആദരിച്ചു. കടയ്ക്കൽ എസ്. എൻ. ട്രസ്റ്റ് ചെയർമാൻ പച്ചയിൽ സന്ദീപിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോളേജ് ഡയറക്ടർ ഡോ. എസ്. മോഹനൻ സ്വാഗതവും കടയ്ക്കൽ എസ്. എൻ. ഡി. പി യൂണിയൻ പ്രസിഡന്റ് ചന്ദ്രബോസ്, വാർഡ് മെമ്പർ കുമാരി അനന്തലക്ഷ്മി, എസ്. എൻ. ട്രസ്റ്റ് ബോർഡ് മെമ്പർ പ്രകാശ് എന്നിവർ ആശംസാപ്രസംഗവും നടത്തി. എം .ബി .എ ഡിപ്പാർട്മെന്റ് ഹെഡ് ആർ. രാജപ്രസാദ് നന്ദി പറഞ്ഞു.