photo
നഗരസഭയുടെ പരിധിയിൽ വരുന്ന കോഴിക്കോട് മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സൗത്ത് മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച് അരുൺ രാജ് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: നഗരസഭയുടെ പരിധിയിൽ വരുന്ന കോഴിക്കോട് മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സൗത്ത് മണ്ഡലം കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അരുൺരാജ് ഉദ്ഘാടനം ചെയ്തു. ഷംനാദ് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. ജി. മഞ്ജുക്കുട്ടൻ, ഇർഷാദ് ബഷീർ, മുനമ്പത്ത് ഗഫൂർ, ബോബൻ ജി. നാഥ്, ജയകുമാർ, റിയാസ് റഷീദ്, എസ്. അനൂപ്, ഷാജഹാൻ, പ്രതീഷ് പ്രഭാകരൻ, ബിതുല, ബിതു തയ്യിൽ, അസ്ലം അദിനാട്, അസർ മുണ്ടപ്പള്ള എന്നിവർ സംസാരിച്ചു.