photo
കായകല്പ അവാർഡ് ലഭിച്ച കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ജീവനക്കാരെ കാരുണ്യ ശ്രീ ചെയർമാൻ ഷാജഹാൻ രാജധാനി ഉപഹാരം നൽകി അനുമോദിക്കുന്നു.

കരുനാഗപ്പള്ളി: ശുചിത്വ പരിപാലന മികവിന് താലൂക്ക് ആശുപത്രികൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കായകല്പ അവാർഡ് ലഭിച്ച കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ, നഴ്‌സുമാർ, ശുചീകരണ ജീവനക്കാർ, സെക്യൂരിറ്റി ജീവനക്കാർ തുടങ്ങിയവരെ സുമനസുകളുടെ കൂട്ടായ്മയായ കാരുണ്യശ്രീ അനുമോദിച്ചു. താലൂക്ക് ആശുപത്രി അങ്കണത്തിൽ സംഘടിപ്പിച്ച അനുമോദന യോഗത്തിൽ കാരുണ്യ ശ്രീ ചെയർമാൻ മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.തോമസ് അൽഫോൺസ് ഡോ.സിന്ധു, ഡോ.ഷിയാസ് എന്നിവർ ചേർന്ന് കാരുണ്യ ശ്രീയുടെ ഉപഹാരം ജനറൽ സെക്രട്ടറി ഷാജഹാൻ രാജധാനിയിൽ നിന്നും ഏറ്റുവാങ്ങി. കാരുണ്യശ്രീ ഭാരവാഹികളായ ,നാസർ പോച്ചയിൽ, ജിജേഷ്.വി.പിള്ള, ശിവകുമാർ കരുനാഗപ്പള്ളി, മെഹർഖാൻ ചേന്നല്ലൂർ, ബിജുമുഹമ്മദ് എന്നിവർ പ്രസംഗിച്ചു. നഴ്‌സിംഗ് സൂപ്രണ്ട് മേഴ്‌സി ചാക്കോ, ഹെൽത്ത് ഇൻസ്‌പെക്ടർ നദീർ, എൻ.എം.എസ്. സുരേന്ദ്രൻ, അജയകുമാർ, ശുചീകരണ ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.