ശാസ്താംകോട്ട: പൈപ്പ് റോഡിന്റെ ശോചനീയവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജല അതോറിട്ടി ഓഫീസിലേക്ക് മാർച്ച് നടത്തി. ജല അതോറിട്ടിയുടെ അധീനതയിലുള്ള പൈപ്പ് റോഡ് പത്ത് വർഷങ്ങൾക്ക് മുമ്പാണ് ടാറിംഗ് നടത്തിയത്. പൊട്ടിപൊളിഞ്ഞ പൈപ്പ് റോഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് കേരളാ കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. മൈനാഗപ്പള്ളി കരാൽ ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് ഡി.സി.സി ജനറൽ സെക്രട്ടറി വൈ .ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ജല അതോറിട്ടി ഓഫീന് മുന്നിൽ നടത്തിയ ധർണ കെ.പി.സി.സി സെക്രട്ടറി ആർ.രാജശേഖരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിദ്യാരംഭം ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം.സെയ്ദ്, വൈ.എ.സമദ്, തോമസ് വൈദ്യൻ, രവി മൈനാഗപ്പള്ളി, സിജുകോശി വൈദ്യൻ, ,ബി.സേതുലക്ഷ്മി,ലാലി ബാബു, തടത്തിൽ സലിം,ചിറക്കുമേൽ ഷാജി, നാദിർഷ കാരൂർക്കടവ്, വർഗീസ് തരകൻ , വേങ്ങ വഹാബ് ,പ്രശാന്ത് പ്രണവം, മുളവൂർ സതീശ്, വി.രാജീവ്, ഷമീർ ഇസ്മായിൽ, പി. അബ്ലാസ്, സുജീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.