കൊല്ലം : ഐ.എൻ.ടി.യു.സി വടക്കേവിള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ, ഡീസൽ, പാചകവാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് മാടൻനട ജംഗ്ഷനിൽ ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വടക്കേവിള ശശി അദ്ധ്യക്ഷത വഹിച്ചു. ഒ.ബി. രാജേഷ്, അൻവറുദ്ദീൻ ചാണിക്കൽ, എം. സുജയ്, സാദത്ത് ഹബീബ്, വീരേന്ദ്രകുമാർ, വിജയചന്ദ്രൻ പിള്ള, ഹരിദാസൻ പിള്ള, ടി.വി. അശോക് കുമാർ, പള്ളിമുക്ക് താജുദ്ദീൻ, വടക്കേവിള സുക്കു എന്നിവർ സംസാരിച്ചു.