കൊല്ലം: സംസ്ഥാനത്തെ മികച്ച സഹകരണ ആശുപത്രിയ്ക്കുള്ള 2020 ലെ സംസ്ഥാന അവാർഡ് കൊല്ലം എൻ.എസ് സഹകരണ ആശുപത്രി ഏറ്റുവാങ്ങി.
തിരുവനന്തപുരം ജവഹർ സഹകരണ ഭവനിൽ നടന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനിൽ നിന്ന് ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് എ. മാധവൻപിള്ള, ഭരണസമിതി അംഗം പി.കെ. ഷിബു, സംഘം സെക്രട്ടറി പി. ഷിബു എന്നിവർ ചേർന്ന് അവാർഡ് സ്വീകരിച്ചു.
സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി അദ്ധ്യക്ഷയായി. സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ സംസാരിച്ചു. സഹകരണ സംഘം രജിസ്ട്രാർ ജെറോമിക് ജോർജ് സ്വാഗതവും അഡീഷണൽ രജിസ്ട്രാർ സജാദ് നന്ദിയും പറഞ്ഞു.