കൊല്ലം: കേരള ഫയർ ആൻഡ് റസ്ക്യൂ സർവീസസ് സിവിൽ ഡിഫൻസ് സേനാംഗങ്ങളുടെ ആദ്യ ബാച്ചിന്റെ സംസ്ഥാനതല ഓൺലൈൻ പാസിംഗ് ഔട്ട് ജില്ലാ നിലയത്തിൽ നടന്നു. സംസ്ഥാനതല പരേഡിന്റെ ഭാഗമായാണ് കൊല്ലത്തും പാസിംഗ് ഔട്ട് നടന്നത്. ജില്ലയിൽ നിന്ന് നൂറ്റൻപതോളം സേനാംഗങ്ങൾ പങ്കെടുത്തു. അരുൺ.ആർ. കൃഷ്ണൻ പരേഡ് കമാൻഡറായി. ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ, ജില്ലാ ഫയർ ഓഫീസർ വിസി വിശ്വനാഥ്, കടപ്പാക്കട എസ്.ടി.ഒ ബി. ബൈജു, ചാമക്കട എസ്.ടി.ഒ വി.എസ്. അനന്തു തുടങ്ങിയവർ പങ്കെടുത്തു.