award
പുനലൂർ വാളക്കോട് എൻ.എസ്.വി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായ എ.ആർ. പ്രേംരാജ് ഡെപ്യൂട്ടി സ്പീക്കർ വി. ശശിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങുന്നു

പുനലൂർ: മികച്ച അദ്ധ്യാപകർക്കുള്ള സംസ്ഥാന അദ്ധ്യാപക അവാർഡുകൾ ഡെപ്യൂട്ടി സ്പീക്കർ വി. ശശി വിതരണം ചെയ്തു. തിരുവനന്തപുരത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് മൈതാനിയിൽ ചേർന്ന ചടങ്ങിലാണ് അവാർഡുകൾ സമ്മാനിച്ചത്. പുനലൂർ വാളക്കോട് എൻ.എസ്.വി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എ.ആർ. പ്രേംരാജ്, കരവാളൂർ എ.എം.എം ഹൈസ് സ്കൂൾ പ്രഥമാദ്ധ്യാപകൻ കെ.ജി. തോമസ്, കലയനാട് വി.ഒ യു.പി.സ്കൂൾ പ്രഥമാദ്ധ്യാപകൻ ബിജു.കെ. തോമസ് എന്നിവരെയാണ് ആദരിച്ചത്. വി.എസ്. ശിവകുമാർ എം.എൽ.എ അദ്ധ്യക്ഷനായി. എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ജെ. ജയപ്രസാദ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു.