കൊല്ലം: പെൻഷൻ വർദ്ധിപ്പിക്കുക, യു.ഡി.എഫ് സർക്കാർ നടപ്പാക്കിയ പദ്ധതികൾ പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഒരു ലക്ഷം കർഷക സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് പടിക്കൽ സത്യാഗ്രഹം നടത്തി. ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.പി. ബൈജു അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജന. സെക്രട്ടറി അഡ്വ. ജർമ്മിയാസ് മുഖ്യപ്രഭാഷണം നടത്തി. ചക്കനാൽ സനൽകുമാർ, സന്തോഷ് തുപ്പാശേരി, സജീവ് വാസുദേവൻ, വിജയകുമാരി, ബിന്ദു ജുനക്കര, ജയകുമാർ ചവറ, വിജയകുമാർ, വി. സുധാകരൻ, ഡേവിഡ് ജോർജ്, ഡി. സദാശിവൻ, റഹിം, വിധേയൻ എന്നിവർ സംസാരിച്ചു.