c
കൊല്ലം ചന്ദനത്തോപ്പിൽ നിന്നും മുരുകൻ പിടികൂടിയ പെരുമ്പാമ്പ്

കൊല്ലം : നഗരത്തിൽ നിന്ന് പാമ്പ് പിടിത്തക്കാരൻ മുരുകന്റെ നേതൃത്വത്തിൽ പെരുമ്പാമ്പിനെ പിടികൂടി. ചൊവ്വാഴ്ച വൈകിട്ട് ആറോടെ കേരളപുരത്തെ ഒരു വീടിന് സമീപത്തുനിന്നാണ് ഏകദേശം പതിനൊന്നാടി നീളവും മുപ്പത്തിയഞ്ച് കിലോയോളം ഭാരവുമുള്ള പെരുമ്പാമ്പിനെ പിടികൂടിയത്. തമിഴ്‌നാട് അതിർത്തിയിൽ നിന്ന് വനമേഖലയിലൂടെ കടന്നുവന്ന തടിലോറിയിൽ എത്തിയതായിരിക്കാമെന്ന് മുരുകൻ പറഞ്ഞു. പാമ്പിനെ ജില്ലാ ഫോറസ്റ്റ് ഓഫീസിലെത്തിച്ച് അധികൃതർക്ക് കൈമാറി.