കരുനാഗപ്പള്ളി :മഴവെള്ള സംഭരണത്തിന്റെ പ്രാദ്ധാന്യത്തെ കുറിച്ച് ബോധവത്ക്കരണ കാമ്പയിൻ സംഘടിപ്പിച്ചു. ഭാരത സർക്കാർ നെഹ്‌റു യുവ കേന്ദ്ര, നാഷണൽ വാട്ടർ മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ സംഗീത ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ സഹകരണത്തോടെ ജോൺ എഫ്. കെന്നടി മെമ്മോറിയൽ വോക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ബോധവത്ക്കരണ പരിപാടി നടന്നത്. ഓപ്പൺ കാൻവാസ്, ബോധവത്ക്കരണം, ലഘുലേഘ വിതരണം എന്നിവയും ഇതോടാനുബന്ധിച്ച് സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു പരിപാടി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് സുമൻജിത്ത് മിഷ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം.എസ്.ഷിബു, സ്കൂൾ ഹെഡ്മാസ്റ്റർ മുർഷിദ് ചിങ്ങോലി, ക്ലബ് സെക്രട്ടറി ജി. മഞ്ജുകുട്ടൻ, പരിസ്ഥിതി ക്ലബ് കോഡിനേറ്റർ സുധീർ ഗുരുകുലം,അദ്ധ്യാപകരായ ഹാഫിസ്, അനീഷ് എന്നിവർ സംസാരിച്ചു.