കടയ്ക്കൽ :കിളിമരത്തുകാവ് ക്ഷേത്രത്തിലെ നവഗ്രഹ പൂജാ കൂപ്പൺ വിതരണോദ്ഘാടനം സുരേഷ് ഗോപി എം.പി.നിർവഹിച്ചു. ക്ഷേത്ര ശില്പിയും ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിലെ പ്രധാന അദ്ധ്യാപകനുമായ എ.വി. ശിവന് ക്ഷേത്രോപദേശകസമിതിയുടെ ഉപഹാരവും സുരേഷ് ഗോപി നൽകി.തിരുവിതാംകൂർ ദേവസ്വം ബോർഡ് പുനലൂർ അസിസ്റ്റന്റ് കമ്മിഷ്ണർ ജെ.ജയപ്രകാശ്,സബ്‌ഗ്രൂപ്പ് ഓഫീസർമാരായ എ.വി .ബിജേഷ്,അയ്യപ്പൻ എന്നിവരും ക്ഷേത്ര ഭരണ സമിതി അംഗങ്ങളും പങ്കെടുത്തു.