paravur
ഇന്ന് ഉദ്ഘാടനം ചെയ്യുന്ന പൂതക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം

പരവൂർ: പൂതക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ ഹൈടെക് കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. ജി.എസ്. ജയലാൽ എം.എൽ.എ ശിലാഫലകം അനാച്ഛാദനം നിർവഹിക്കും. പി.ടി.എ പ്രസിഡന്റ് ജെ. സുധീശൻപിള്ള അദ്ധ്യക്ഷത വഹിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തും. കിഫ്ബിയിൽ നിന്ന് 3 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്.