 
കരുനാഗപ്പള്ളി : വികേന്ദ്രീകൃത ആസൂത്രണത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി നഗരസഭയിൽ 2021- 22 വർഷത്തെ പദ്ധതി രൂപീകരണത്തിനോടനുബന്ധിച്ച് വികസന സെമിനാർ സംഘടിപ്പിച്ചു. മുനിസിപ്പൽ ടവർ കോംപ്ലക്സിൽ സംഘടിപ്പിച്ച സെമിനാർ എ .എം .ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. ആർ .രാമചന്ദ്രൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി ഫൈസൽ പദ്ധതിരേഖ അവതരണം നടത്തി. വൈസ് ചെയർ പേഴ്സൺ സുനിമോൾ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പടിപ്പുര ലത്തീഫ്, ഡോ.പി. മീന, എം .ശോഭന, എൽ .ശ്രീലത, ഇന്ദുലേഖ, സൂപ്രണ്ട് മനോജ് കുമാർ, നഗരസഭാ കൗൺസിലർമാർ തുടങ്ങിയവർ സംസാരിച്ചു.