കൊല്ലം: പെട്രോൾ, ഡീസൽ വിലക്കയറ്റത്തിനെതിരെ കോൺഗ്രസ് ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിന്റെ ഉദ്ഘാടനം ഡി.സി.സി ജനറൽ സെക്രട്ടറി വാളത്തുംഗൽ രാജഗോപാൽ നിർവഹിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ. കമറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പൊന്നമ്മ മഹേശ്വരൻ, ഇ.കെ. കലാം, സനോഫർ ചകിരിക്കട, തേക്കുംമൂട് സുധീർ, ഹുസൈൻ, നിഷാദ് നിസാർ, ബൈജു കൂട്ടിക്കട, ഷംനാദ്, അൻസർ സൂഫി, അൻഷാദ്, അനസ് അൻവർഷാ, നിസാർ മജീദ്, സനുജ് തുടങ്ങിയവർ നേതൃത്വം നൽകി. ജഹാംഗീർ പള്ളിമുക്ക് സ്വാഗതവും മുനീർ ഭാനു നന്ദിയും പറഞ്ഞു.