school
ഓച്ചിറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹൈടെക് ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനത്തിന്റെ സ്കൂൾതല ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു

ഓച്ചിറ: ഓച്ചിറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹൈടെക് ബഹുനില മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വീഡിയോ കോൺഫറൻസിലൂടെ നടന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ തല ഉദ്ഘാടനവും ശിലാസ്ഥാപനവും ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഗേളി ഷൺമുഖൻ അദ്ധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി, സുൾഫിയ ഷെറിൻ, എ. അജ്മൽ, പി.ബി. സത്യദേവൻ, ആർ.ഡി. പത്മകുമാർ, ബി.എസ്. വിനോദ്, അബ്ദുൾ ഖാദർ, മധു കുന്നത്ത്, ഹാഷിർ, കബീർ എൻസൈൻ, കെ.ബി. ഹരിലാൽ, എ. നിസാർ തുടങ്ങിയവർ സംസാരിച്ചു.