കൊല്ലം: കേരളാ ബാങ്കിന്റെ എ.ടി.എം കൗണ്ടർ കൊല്ലം പാലത്തറ എൻ.എസ്. ഹോസ്പിറ്റൽ അങ്കണത്തിൽ പ്രവർത്തനം ആരംഭിച്ചു. എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് ഡയറക്ടർ അഡ്വ. ജി. ലാലു അദ്ധ്യക്ഷത വഹിച്ചു. ഏറ്റവും കൂടുതൽ സി.എ.എസ്.എ ഡെപ്പോസിറ്റ് ചേർത്ത കേരള ബാങ്കിന്റെ ശാഖയ്ക്കുള്ള ഉപഹാരം കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് കൈമാറി. എൻ.എസ് ഹോസ്പിറ്റൽ കൗണ്ടറിലൂടെയുള്ള എ.ടി.എം കാർഡിന്റെ വിതരണം ഹോസ്പിറ്റൽ പ്രസിഡന്റും മുൻ എം.പിയുമായ പി. രാജേന്ദ്രൻ നിർവഹിച്ചു. ബാങ്കിന്റെ കൊല്ലം സി.പി.സി ഹെഡ് ആർ. ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ എം. ജലജ, പാലത്തറ കൗൺസിലർ എ. അനീഷ്കുമാർ, ഡി.ബി.ഇ.എഫ് - ബി.ഇ.എഫ്.ഐ ജില്ലാ സെക്രട്ടറി എം. വേണുഗോപാൽ, കെ.ഡി.സി.ബി.ഇ.യു ജില്ലാ സെക്രട്ടറി എസ്. സുനിൽകുമാർ എന്നിവർ സംസാരിച്ചു. കേരള ബാങ്ക് റീജിയണൽ ജനറൽ മാനേജർ കെ. മോഹനൻ സ്വാഗതവും കൊല്ലം ശാഖാ മാനേജർ ഇ. അനിമോൻ നന്ദിയും പറഞ്ഞു.