കൊല്ലം : യൂത്ത് കോൺഗ്രസ് ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശരത് ലാൽ, കൃപേഷ് അനുസ്മരണം സംഘടിപ്പിച്ചു. തട്ടമാല ജംഗ്ഷനിൽ കൂടിയ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നിഷാദ് നിസാർ അദ്ധ്യക്ഷത തവഹിച്ചു. ഇരവിപുരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കമറുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് നേതാവ് ഷാ സലിം, കോൺഗ്രസ് നേതാക്കളായ പിണക്കൽ സക്കീർ, ഷാജി ശാഹുൽ, എം.എച്ച്. സനോഫർ, ജഹാംഗീർ പള്ളിമുക്ക്, മുനീർ ബാനു, ആൻസർ സൂപ്പി ആൻസർ കുറവന്റഴികം, ഷാഫി ചകിരികട, ഷെഫീഖ് മുസ്തഫ, നിസാർ മജീദ്, ഷംനാദ്, എ.ജെ. കലാം, സുൽഫിക്കർ, ആഷിക്, യൂത്ത് കോൺഗ്രസ് നേതാക്കളായ അജു ആന്റണി, അമൽ, വിനീത്, രാകേഷ്, സാഗർ, സനോഫർ കുറവന്റഴികം തുടങ്ങിയവർ നേതൃത്വം നൽകി.