c
എസ്.എൻ.ഡി.പി യോഗം 5351-ാം നമ്പർ മുട്ടയ്‌ക്കാവ് സൗത്ത് ശാഖാ ഗുരുദേവ ക്ഷേത്രത്തിൽ നടന്ന കുംഭാഭിഷേകം

കൊല്ലം : എസ്.എൻ.ഡി.പി യോഗം 5351-ാം നമ്പർ മുട്ടയ്‌ക്കാവ് സൗത്ത് ശാഖാ ഗുരുദേവ ക്ഷേത്രത്തിൽ തന്ത്രി ശംഖുമുഖം ദേവീദാസന്റെ മുഖ്യ കർമ്മികത്വത്തിൽ കുംഭാഭിഷേകം ഗുരുദേവ പ്രതിഷ്ഠ നടന്നു. ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ്‌ ബി.ബി. ഗോപകുമാർ ഭദ്രദീപ പ്രകാശനം നടത്തി. സെക്രട്ടറി വിജയകുമാർ, അഡ്വ. ജ്യോതിഷ്, ശാഖ സെക്രട്ടറി സുബാഷ്‌കുമാർ, യൂണിയൻ പ്രതിനിധി ആർ.എസ്. ബിനു, കെ. ബിജു, ആർ.എസ്. കണ്ണൻ, രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.