ഓയൂർ:പൂയപ്പള്ളി ഗവ.ഹൈസ്കൂളിൽ പുതുതായി നിർമ്മിച്ച ഹൈടെക് കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. മന്ത്രി സി.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും.പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ സ്വാഗതവും മന്ത്രി തോമസ് ഐസക് മുഖ്യ പ്രഭാഷണവും നടത്തും.ഓൺലൈൻ ഉദ്ഘാടനത്തിന് ശേഷം പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ജെസി റോയിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിന്റെ ഉദ്ഘാടനവും ശിലാഫലകം അനാച്ഛാദനവും അവാർഡ് വിതരണവും ജി.എസ്.ജയലാൽ എം.എൽ.എ നിർവഹിക്കും. പി.ടി.എ പ്രസിഡന്റ് എം.ബി പ്രകാശ് സ്വാഗതം ആശംസിക്കും. എൻ.കെ.പ്രേമചന്ദ്രൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ തുടങ്ങിയവർ പങ്കെടുക്കും.