aakanadh-18

കരുനാഗപ്പള്ളി: രണ്ട് ദിവസം മുൻപ് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കടൽ തീരത്ത് അടിഞ്ഞ നിലയിൽ കണ്ടെത്തി. ആലപ്പാട്, പറയകടവ്, കല്ലുംമൂട്ടിൽ സുജിചന്ദ്രന്റെയും പ്രവീണയുടെയും മകൻ ഏകനാഥിനെയാണ് (18) പൊൻമന ഭാഗത്ത് ബുധനാഴ്ച രാവിലെ കടൽ തീരത്ത് കണ്ടെത്തിയത്. രണ്ട് ദിവസം മുൻപ് വീട്ടിൽ നിന്ന് നടക്കാൻ പോയ ഡിഗ്രി വിദ്യാർത്ഥിയായ ഏകനാഥനെ കാണാതാവുകയായിരുന്നു. മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. സഹോദരൻ: അമൃതപ്രസാദ്.