ഓച്ചിറ: ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കിയ ഭിന്നശേഷിക്കാർക്കുള്ള സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടറിന്റെ വിതരണോദ്ഘാടനം ആർ.രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം വസന്ത രമേശ്, വൈസ് പ്രസിഡന്റ് സുരേഷ് താനുവേലി, സ്ഥിരം സമിതി ചെയർമാന്മരായ ടി. രാജീവ്, ഗീതാകുമാരി, സുൽഫിയ ഷെറിൻ, ബി.ഡി.ഒ ജ്യോതിലക്ഷമി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ നിഷ, ശ്രീലത, സുനിത, സുധീർ കാരിക്കൽ, മധു മാവോലിൽ തുടങ്ങിയവർ പങ്കെടുത്തു