കരുനാഗപ്പള്ളി : ഇന്ധന വില വർദ്ധനവിനെതിരെ ഡി.വൈ.എഫ്.ഐ കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ അടുപ്പുകൂട്ടി പ്രതിഷേധിച്ചു. കരുനാഗപ്പള്ളി ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നിന്ന് ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി ഫെഡറൽ ബാങ്കിനു മുൻവശത്ത് സമാപിച്ചു. തുടർന്ന് നടന്ന സമരം ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ശ്യാം മോഹൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എം.ആർ. ദീപക്ക് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ടി.ആർ. ശ്രീനാഥ്, ഹാഷിം, ഷെഫീഖ്, സദ്ദാം, ഫസിൽ, അജി, അമൽ സുരേഷ്, രമ്യ ഗോപകുമാർ, അജ്മൽ കയ്യാലത്ത് എന്നിവർ സംസാരിച്ചു.