ചവറ: കേരള കർഷക സംഘം തേവലക്കര വില്ലജ് കമ്മിറ്റി യുടെ നേതൃത്വത്തിൽ എള്ള് വിതയും പച്ചക്കറി വിളവെടുപ്പും നടത്തി. തേവലക്കര ഹൈസ്കൂൾ അദ്ധ്യാപകനും സംഘത്തിന്റെ സജീവ പ്രവർത്തകനുമായ ബാലചന്ദ്രന്റെ നേടിയോടി വയലിൽ എള്ള് വിത ഉദ്‌ഘാടനം സംഘം ഏരിയ സെക്രട്ടറി വിക്രമക്കുറുപ്പും പച്ചക്കറി വിളവെടുപ്പ് എൽ.സി സെക്രട്ടറി അനിലും നിർവഹിച്ചു. യോഗത്തിൽ വില്ലേജ് സെക്രട്ടറി മോഹനചന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. മനോഹരൻ, ഗോവിന്ദപിള്ള, ഹനീഫ, ശാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു. ബാലചന്ദ്രൻ നന്ദി പറഞ്ഞു.