 
പുനലൂർ: രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയ്ക്ക് പുനലൂരിൽ വമ്പിച്ച വരവേൽപ്പ് നൽകി.പുനലൂർ പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തിയ രമേശ് ചെന്നിത്തലയെ ബാന്റ് മേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് ചെമ്മന്തൂരിലെ കെ.കൃഷ്ണപിളള സാംസ്കാരിക നിലയത്തിൽ എത്തിച്ചു.തുടർന്ന് ചേർന്ന സ്വീകരണ യോഗം എൻ.കെ.പ്രേമചന്ദ്രൻ എം.പി.ഉദ്ഘാടനം ചെയ്തു.ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു.കൊടികുന്നിൽ സുരേഷ് എം.പി ,വിഷ്ണുനാഥ് എം.എൽ.എ,എം.എം.ഹസൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി വി.വി.ഹരി, കെ..പി.സി.സി സെക്രട്ടറി സൈമൺ അലക്സ്, മുൻ മന്ത്രി ബാബു ദിവാകരൻ,പുനലൂർ മധു,ഡി.സി.സി സെക്രട്ടറിമാരായ കെ.ശശിധരൻ, ഏരൂർ സുഭാഷ്, മുൻ കെ.പി.സി.സി വൈസ് പ്രസിഡന്റ് ഭാരതീപുരംശശി, ബ്ലോക്ക് പ്രസിഡന്റ് സി.വിജയകുമാർതുടങ്ങിയവർ സംസാരിച്ചു.