school
പൂയപ്പള്ളി ഗവണ്മെൻ്റ് ഹൈസ്കൂളിലെ ഹൈടെക് കെട്ടിടത്തിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ജി.എസ്.ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ഓയൂർ: പൂയപ്പള്ളി ഗവ.ഹൈസ്കൂളിൽ പുതുതായി നിർമ്മിച്ച ഹൈടെക് കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. മന്ത്രി സി.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രി തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തി. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ സ്വാഗതം ആശംസിച്ചു. ഓൺലൈൻ ഉദ്ഘാടനത്തിന് ശേഷം നടന്ന പൊതുയോഗ ഉദ്ഘാടനവും ശിലാഫലകം അനാച്ഛാദനവും അവാർഡ് വിതരണവും ജി.എസ്.ജയലാൽ എം.എൽ.എ നിർവഹിഹിച്ചു. പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ജെസി റോയിയുടെ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം. കെ. ഡാനിയേൽ, കൈറ്റ്സ് സി.ഇ.ഒ കെ.അൻവർ സാദത്ത്,​ ജില്ലാ പഞ്ചായത്തംഗങ്ങളായ ഡോ. പി.കെ.ഗോപൻ, അഡ്വ.ഷൈൻ കുമാർ, പൂയപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. വിശ്വനാഥപിള്ള, ബ്ലോക്ക് അംഗം ബിന്ദു.പി.ടി.എ പ്രസിഡന്റ് എം.ബി.പ്രകാശ് പഞ്ചായത്ത് അംഗങ്ങളായ രാജു ചാവടി, ജയാരാജേന്ദ്രൻ, സി.ഇ.ഒ സുബിൻ പോൾ, ബി.പി.പി. അനിൽകുമാർ, ഹെഡ്മിസ്ട്രസ് എം.വസന്തകുമാരി,ഡി.കെ.ഷിബു , കെ.അനിത എന്നിവർ സംസാരിച്ചു.കിഫ്ബി യിൽ നിന്ന് അനുവദിച്ച 3 കോടി രൂപ ഉപയോഗിച്ചാണ് ഹൈടെക് ബഹുനില കെട്ടിടം നിർമ്മിച്ചത്.