prathy
പ്രതി വിപിൻ

ഓയൂർ: മരുതമൺപള്ളിയിൽ വീട് വെട്ടിപ്പൊളിച്ച് ഉറങ്ങിക്കിടന്ന ഗൃഹനാഥനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെക്കൂടി പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.അഞ്ചൽ, കരവാളൂർ, കരീലമുകൾ, മുതിരവിള വീട്ടിൽ ബി.വിപിൻ (32) ആണ് പിടിയിലായത്. മരുതമൺപള്ളി പൊയ്കവിളവീട്ടിൽസേതുരാജനെ (55) വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇയാൾ പിടിയിലായത്.

വഴിത്തർക്കത്തെത്തുടർന്ന് അയൽവാസിയായ ജലജൻ എന്നയാളെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജയിലിലായ സേതുരാജൻ ഒരുമാസം മുൻപ് ജാമ്യത്തിലിറങ്ങി നിൽക്കവെയാണ് ജലജൻ സഹോദരൻ തിലജൻ എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ക്വട്ടേഷൻ സംഘം വീട് വെട്ടിപ്പൊളിച്ച് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്.സംഭവത്തിൽ ജലജൻ ഉൾപ്പടെ 7 പേർക്കെതിരെ പൂയപ്പളളി പൊലീസ് കേസെടുത്ത് അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇനിഒരാളെ കൂടി പിടികൂടാനുണ്ട്. വിപിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൂയപ്പള്ളി സി.ഐ സന്തോഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.