കൊട്ടാരക്കര: വാളകം മാർത്തോമാ ഹയർ സെക്കൻഡറി സ്കൂളിന്റെ 97-ാം വാർഷികാഘോഷവും വിവിധ നിർമ്മാണ പ്രവർത്തനങ്ങളുടെ സമർപ്പണവും മുല്ലക്കര രത്നാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഭദ്രാസനാധിപൻ ഡോ.യൂയാക്കിം മാർ കുറിലോസ് എപ്പിസ്കോപ്പ അദ്ധ്യക്ഷത വഹിച്ചു. മാനേജർ ലാലമ്മ വർഗീസ് ഉപഹാര സമർപ്പണം നടത്തി. ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവൻ, ബ്ളോക്ക് പഞ്ചായത്തംഗം ബെൻസി, ഡോ.പി.ജെ.മാമച്ചൻ, കെ.എം.റെജി, പി.കെ.ജോൺസൺ, അജി അലക്സ്, ഒ.ശാമുവൽ കുട്ടി, സാബുജോൺ, ഹന്ന മേരി ജോൺ,സുബിൻ.ഡി.മാത്യു, സർവീസിൽ നിന്നും വിരമിക്കുന്ന ഹെഡ്മാസ്റ്റർ ഡി.എബ്രഹാം, അദ്ധ്യാപകരായ സി.കെ.ജോൺസൺ, ലിസിജോസഫ് എന്നിവർ സംസാരിച്ചു.