 
അഞ്ചൽ: മാംസോൽപാദന, വിപണന രംഗത്തു പ്രവർത്തിക്കുന്ന സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ മീറ്റ് പ്രൊഡക്ട്സ് ഒഫ് ഇന്ത്യുടെ പ്ളാന്റ് ഏരൂർ പഞ്ചായത്തിലെ വിളക്കുപാറയിൽ പ്രവർത്തനമാരംഭിച്ചു. 13.5കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പ്ലാന്റിന്റെ ഉദ്ഘാടനം മന്ത്രി കെ. രാജു നിർവഹിച്ചു. യോഗത്തിൽ ചെയർമാൻ ടി.ആർ. രമേശ്കുമാർ അദ്ധ്യക്ഷതവഹിച്ചു. എം.ഡി. ഡോ. എ.എസ്. ബിജുലാൽ റിപ്പോർട്ട് അവതരിപ്പിച്ചു. മൃഗസംരക്ഷണവകുപ്പ് ഡയറക്ടർ ഡോ. കെ.എം.ദിലീപ് ., കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാരാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം അംബികാകുമാരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്നു വിനോദ്, സന്ധ്യാബിനു, ഓമന മുരളി, ജി. അജിത്, ഡി. വിശ്വസേനൻ, ഡോൺ വി. രാജ്, കെ. അനിമോൻ, ആർ. ഷിബു തുടങ്ങിയവർ സംസാരിച്ചു. എം.പി.ഐ. യുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ലാഭകരമാക്കുന്നതിനും നേതൃത്വം നൽകിയ ചെയർമാൻ ടി.ആർ. രമേശ്കുമാർ, മാനേജിംഗ് ഡയറക്ടർ ഡോ. എം.എസ്. ബിജുലാൽ എന്നിവരെ മന്ത്രി അനുമോദിച്ചു. എരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ സ്വാഗതവും എം.പി.ഐ. ഡയറക്ടർ സി.പി.സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.
അപവാദപ്രചരണങ്ങൾ വികസനത്തിന് തടസമാകരുത്
കഴിഞ്ഞ നാലരവർഷത്തിനിടെ മീറ്റ് പ്രൊഡക്ട്സ് ഒഫ് ഇന്ത്യയുടെ പ്രവർത്തനത്തിൽ സമൂലമായ മാറ്റമുണ്ടാക്കാൻ സർക്കാരിന് കഴിഞ്ഞു. നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന എം.പി.ഐ ഉൾപ്പെടെ തന്റെ കീഴിലുള്ള മിക്ക സ്ഥാപനത്തെയും ലാഭത്തിലാക്കാൻ കഴിഞ്ഞു. ആളുകൾക്ക് ശുദ്ധമായ ഇറച്ചി ഉത്പ്പന്നങ്ങൾ എത്തിക്കുക എന്ന സർക്കാർ നയമാണ് എം.പി.ഐയിലുടെ കൈവരിക്കാൻ കഴിഞ്ഞത്. പ്ലാന്റിനെതിരെ ചില കേന്ദ്രങ്ങൾ അപവാദപ്രചരണങ്ങൾ നടത്തുന്നുണ്ട്. ഇത്തരം പ്രചരണങ്ങൾ അവസാനിപ്പിക്കണം.അതൊന്നും വികസനത്തിന് തടസമാകരുത്. കെ. രാജു മന്ത്രി