പുനലൂർ: പൊതുമേഖലാ സ്ഥാപനമായ സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ഒഫ് കേരള ലിമിറ്റഡിന്റെ (എസ്.എഫ്.സി.കെ) ചിതൽവെട്ടി എസ്റ്റേറ്റിലെ വാഴപ്പാറയിൽ ഹൈടെക് നഴ്സറിയുടെ പ്രവർത്തനോദ്ഘാടനം കെ.യു. ജനീഷ് കുമാർ എം.എൽ.എ നിർവഹിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻ പിള്ള അദ്ധ്യക്ഷനായി.

കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗം ബോബി ആന്റണി ആദ്യ വിൽപ്പന നടത്തി. ജില്ലാ പഞ്ചായത്ത് അംഗം സുനിത രാജേഷ്, പത്തനാപുരം പഞ്ചായത്ത് പ്രസിഡന്റ് എസ്.തുളസി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി. ജയകുമാർ, പഞ്ചായത്ത് അംഗങ്ങളായ കെ. സോമൻ, എ.ബി. അൻസാർ, കോർപ്പറേഷൻ ഡയറക്ടർമാരായ കെ. ശിവശങ്കരൻ നായർ, എസ്. ഹരിദാസ്, ട്രേഡ് യൂണിയൻ നേതാക്കളായ എം. ജിയാസുദ്ദീൻ, എസ്. ഷാജി, എച്ച്. റിയാസ് മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. എസ്.എഫ്.സി.കെ ചെയർമാൻ കെ.കെ. അഷറഫ് സ്വാഗതവും ജനറൽ മാനേജർ ആർ. ര‌ഞ്ജിത്ത് രാജ നന്ദിയും മാനേജിംഗ് ഡയറക്ടർ എസ്.കെ. സുരേഷ് റിപ്പോർട്ടും അവതരിപ്പിച്ചു.